Banner Ads

കട്ടൻചായ എന്ന വ്യാജേന ; 12 വയസ്സുകാരന് നിർബന്ധിച്ച് മദ്യം നൽകി,യുവതി അറസ്റ്റിൽ

ഇടുക്കി: പീരുമേട് 12 വയസ്സുകാരന് നിർബന്ധിച്ച് മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിൽ . മാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. അവശനായി വീട്ടിലെത്തിയ കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് ഇവരുടെ വീട്ടിൽ പോയിരുന്നു എന്നും വീട്ടുകാർ അറിഞ്ഞത്. വിവരം അന്വേഷിച്ചെത്തിയപ്പോൾ.

കുട്ടിക്ക് മദ്യം നൽകിയതായി പ്രിയങ്ക പറഞ്ഞു. കട്ടൻചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായാണ് മാതാപിതാക്കൾ പോലീസിന് നൽകിയ പരാതിയിലുള്ളത് ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് പ്രിയങ്കയെ പീരുമേട് കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *