തിരുവനന്തപുരo :തിരുവനന്തപുരത്ത് ബിജെപി എരിയാ പ്രസിഡന്റിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ.കുമളിതലയ്ക്കൽ കണ്ണൻ എന്ന അഭിലാഷിന്റെ ഭാര്യ സരിതയാണ് മരിച്ചത്.
രാവിലെ 8 മണിയോടെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. തിരുവനന്തപുരത്ത് ബിജെപി ഏരിയാ പ്രസിഡന്റ് അഭിലാഷ് മദ്യപിച്ച് തർക്കം ഉണ്ടാക്കാറുണ്ടെന്നും സരിതയെ എന്നുംമർദ്ദിക്കാറുണ്ടെന്നും സരിതയുടെ പിതാവ് ആരോപിച്ചു
കഴിഞ്ഞ മൂന്ന് ദിവസം മുൻപ് സരിതയെയും മക്കളെയും ഭർത്താവ് അഭിലാഷ് വീട്ടിൽ നിന്ന് ഇറക്കി വിട്ടിരുന്നതായും ആരോപണം ഉയരുന്നുണ്ട്. തുടർ നടപടികൾക്കായി സരിതയുടെ മൃതദേഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.