
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പി.വി. അൻവർ നടത്തിയ പ്രതികരണമാണ് ഇത്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുകൊണ്ടിരിക്കുമ്പോൾ, പി.വി. അൻവർ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നു.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 13,000ത്തിലേറെ വോട്ട് നേടിയാണ് അൻവർ തന്റെ സാന്നിധ്യമറിയിച്ചിരിക്കുന്നത്.
ഞാൻ പിടിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും എൽഡിഎഫ് വോട്ടാണെന്നും പി വി അൻവർ പ്രതികരിച്ചു. എല്ലാവരും പറയുന്നു, അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്ന്. ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാൻ സാഹചര്യം ഉണ്ടെങ്കിൽ കൂടെ നിൽക്കുമെന്നും ഇല്ലെങ്കിൽ പുതിയ മുന്നണിയെന്നും അൻവർ പറഞ്ഞു .