തൃശ്ശൂർ:മീൻപിടിക്കാൻ കുളത്തിൽ പോയ പത്തുവയസുകാരൻ മുങ്ങിമരിച്ചു. ചേരുംകുഴി സ്വദേശി സുരേഷിന്റെ മകൻ സരുൺ സുരേഷ് ആണ് മരിച്ചത്. അപകടത്തിൽപെട്ട സഹോദരനെ രക്ഷപ്പെടുത്തി. മീൻ പിടിക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
ചേരുംകുഴി മുരുക്കുംകൂണ്ടിൽ കുളത്തിലാണ് അപകടം. മീൻപിടിക്കാനായാണ് സഹോദരങ്ങൾ പോയത്. കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. സഹോദരൻ വരുൺ ആഴത്തിലേക്ക് മുങ്ങുന്നതുകണ്ട് രക്ഷിക്കാനായി സരുൺ ഇറങ്ങുകയായിരുന്നു. നാട്ടുകാരെത്തി ഇവരെ പെട്ടെന്നുതന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹോദരൻ വരുണിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.