Banner Ads

മലമുകളിലെ വിസ്മയം കാണാൻ ഇനി കാത്തിരിക്കണം: പൊന്മുടിയിൽ സന്ദർശനം നിരോധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള സന്ദർശനം നിരോധിച്ചു.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.

ഇന്ന് (സെപ്റ്റംബർ 26, 2025) മുതൽ അടുത്ത നിർദ്ദേശം ഉണ്ടാകുന്നത് വരെ പൊന്മുടിയിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.