Banner Ads

വിവിധ കേക്ക് വിൽപനകേന്ദ്രങ്ങളിൽ അളവുതൂക്ക വകുപ്പ് ഉദ്യോഗസ്ഥർ ; പരിശോധനയിൽ 11 ഇടങ്ങളിൽനിന്നായി 1.2 ലക്ഷം രൂപ പിഴ

മാവേലിക്കര: വിൽപനക്കായി തയാറാക്കിയ കേക്കുകളുടെ പാക്കറ്റിൽ നിയമപ്രകാരമുള്ള അറിയിപ്പ് രേഖപ്പെടുത്താത്തതിനും തൂക്കത്തിൽ കുറവു കണ്ടെത്തിയതിനുമാണ് പിഴ. താലൂക്കിലെ വിവിധ കേക്ക് വിൽപനകേന്ദ്രങ്ങളിൽ അളവുതൂക്ക വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 11 ഇടങ്ങളിൽനിന്നായി 1.2 ലക്ഷം രൂപ പിഴയീടാക്കി. അളവുതൂക്ക ഇൻസ്പെക്ടർ ആർ.എസ്. സജ്ന, ഉദ്യോഗസ്ഥരായ എസ്. പ്രേംകുമാർ, കെ.എസ്. ബോസ്, എം.പി. കുഞ്ഞുമോൻ, വി.എസ്. സുനിൽകുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *