
വയനാട് : താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം.ചുരത്തിലെ വലിയൊരു മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് മറ്റൊരു മരത്തിന്റെ കൊമ്പിലേക്ക് വീഴുകയായിരുന്നു. ഈ രണ്ട് മരങ്ങളും ഒരുമിച്ചു റോഡിലേക്ക് വീണതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണമായത്. ഫയർഫോഴ്‌സ് എത്തി മരത്തിന്റെ ചില്ലകള്‍ വെട്ടിമാറ്റുകയാണ്. ഉടൻ തന്നെ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനാകുമെന്നാണ് ഹൈവേ പോലീസും അധികൃതരും അറിയിച്ചു.