Banner Ads

ബാണാസുരസാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ കൂടുതൽ ഉയർത്തും, അതീവ ജാഗ്രത നിർദേശം!

കൽപ്പറ്റ:ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇനിയും ഉയർത്താൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നത്.

നിലവിൽ 2 , 3 ഷട്ടറുകൾ 75 സെൻറീമീറ്റർ ഉയർത്തിയിരിക്കുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ ഷട്ടറുകൾ 85 സെൻറീമീറ്ററായി ഉയർത്താനാണ് തീരുമാനമെന്ന് എക്സി. എൻജിനീയർ അറിയിച്ചു. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

മഴ ശക്തമായ വയനാട് സുൽത്താൻ ബത്തേരി പനമരം റോഡിൽ മരം വീണ് ഗതാഗതം നിലച്ചിരിക്കുകയാണ്. ബീനാച്ചിക്ക് സമീപമാണ് റോഡിന് കുറുകെ മരം വീണത്. ഇതുവഴിയുളള ഗതാഗതം തടസപ്പെട്ടു.