
ചെന്നൈ: കരൂർ റാലി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടി.വി.കെ. സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണ് എന്നാണ് റിപ്പോർട്ട്. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ബി.ജെ.പി. നേതാവ് അമർ പ്രസാദ് വിജയ്ക്ക് ആശംസിച്ചു. ഇതിനിടെ, ദുരന്തത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധി വിജയ്‌യെ ഫോണിൽ വിളിച്ചു സംസാരിച്ചു.
ഫോൺ വിളിക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നാണ് കോൺഗ്രസ് വിശദീകരണം.അപകടത്തിന് ശേഷം പനയൂരിലെ വീട്ടിലായിരുന്ന വിജയ് ഇന്ന് രാവിലെ ടി.വി.കെ.യുടെ രണ്ടാമത്തെ ഓഫീസ് പ്രവർത്തിക്കുന്ന പട്ടണംപക്കത്തെ വീട്ടിലേക്ക് താമസം മാറ്റി.ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി ടി.വി.കെ. ജനറൽ സെക്രട്ടറി ആധവ് അർജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സന്ദർശനത്തിന് പോലീസും ജില്ലാ ഭരണകൂടവും തടസ്സം നിൽക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
സത്യവാങ്മൂലത്തിൽ, കരൂർ ദുരന്തത്തിന് കാരണം ഡി.എം.കെ.-പോലീസ് ഗുണ്ടാ കൂട്ടുകെട്ടാണെന്നും ഡി.എം.കെ. എം.എൽ.എ. സെന്തിൽ ബാലാജിയാണ് സംഭവത്തിന്റെ ആസൂത്രകനെന്നും ടി.വി.കെ. ഗുരുതരമായ ആരോപണം ഉന്നയിക്കുന്നു.ദുരന്തത്തിൽ മരണം 41 ആയി എഫ്.ഐ.ആറിൽ വിജയ്‌ക്കെതിരെ ഗുരുതര ആരോപണംടി.വി.കെ. റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 65 വയസ്സുകാരിയായ സുഗുണ ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണസംഖ്യ വർധിച്ചത്.
ഇതോടെ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി.എഫ്.ഐ.ആറിലെ ആരോപണങ്ങൾകരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ടി.വി.കെ. അധ്യക്ഷൻ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട് റാലിക്കെത്താൻ വിജയ് മനഃപൂർവം നാല് മണിക്കൂർ വൈകി.കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയത്.ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാത്ത റോഡ് ഷോ.നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല.
ദുരന്തത്തിൽ പോലീസിന്റെയും സംഘാടകരുടെയും വീഴ്ചകൾ എടുത്തു കാണിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. കേസിന്റെ അന്വേഷണ ചുമതല എ.ഡി.എസ്.പി. പ്രേമാനന്ദന് കൈമാറി ഡി.ജി.പി. ഉത്തരവിറക്കി.കേന്ദ്രം വിഷയത്തിൽ ഇടപെടുന്നു കേന്ദ്രമന്ത്രിമാർ സന്ദർശിച്ചു സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമനും എൽ. മുരുകനും ആൾക്കൂട്ട ദുരന്തം ഉണ്ടായ കരൂറിലെത്തി.
ഇരുവരും ആദ്യം ദുരന്തമുണ്ടായ വേലുചാമിപുരം സന്ദർശിക്കുകയും പിന്നീട് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി വിവരങ്ങൾ തിരക്കുകയും ചെയ്തു. എന്നാൽ, ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.