
തിരുവനന്തപുരം:തിരുവനന്തപുരത്തിന്റെ സ്വന്തം വിനോദസഞ്ചാര കേന്ദ്രമായ വേളി ടൂറിസ്റ്റ് വില്ലേജ്, കുടുംബത്തോടൊപ്പം ഒരൽപ്പനേരം സന്തോഷമായി ചെലവിടാൻ പറ്റിയൊരിടം തന്നെയാണ്. കടലും കായലും ഒരുമിക്കുന്ന ഈ സുന്ദരമായ സ്ഥലം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ അനുഭവങ്ങൾ നൽകുന്നു.
തിരുവനന്തപുരം നഗരത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ മാറി 12 കിലോമീറ്റര്‍ അകലെയാണ് വേളി വിനോദ ടൂറിസ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. പൂന്തോട്ടം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, പ്രതിമകളുടെ പാര്‍ക്ക്, സ്വയം പെഡല്‍ ചെയ്യാവുന്നതും അല്ലാത്തതുമായ ബോട്ടിംഗ് സൗകര്യങ്ങളും ഇവിടെ ഉണ്ട് .
കെ.റ്റി.ഡി.സി.യുടെ ഉടമസ്ഥതയിലുളള ‘ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റും’ വേളിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഇവിടെയുള്ള ബീച്ചും അതിമനോഹരമാണ്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഇവിടുത്തെ സന്ദര്‍ശന സമയം.