
വൈക്കം: മഹാദേവക്ഷേത്രത്തിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ വടക്കുപുറത്ത് പാട്ടിന് കളംവരക്കാൻ ഇക്കുറി പെൺകരുത്തും. ചരിത്രത്തിൽ ആദ്യമായാണ് വടക്കുപുറത്ത് പാട്ടിന് കളമൊരുക്കാൻ വനിതകൾ എത്തുന്നത്.കളം വരയ്ക്കാൻ ചുമതലപ്പെട്ട പുതുശേരി കുടുംബത്തിൽ നിന്നുള്ള വെച്ചൂർ രാജേഷിൻ്റെ മകൾ ശ്രീലക്ഷ്മി രാജേഷാണ് ആദ്യദിനം കളം വരക്കാൻ ഉണ്ടായിരുന്നത്. പുതുശേരി കുടുംബാംഗമായ ശ്രീലക്ഷ്മിയും ആദ്യദിനം മുതൽ കൊടുങ്ങല്ലൂരമ്മയെ പ്രതിനിധാനം ചെയ്ത് ഭദ്രകാളിയുടെ കളം വരയ്ക്കാൻ എല്ലാവർക്കുമൊപ്പം സജീവമായി ഉണ്ടായിരുന്നു