വഡോദര : ഗുജറാത്തിലെ വഡോദരയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് നദിയിൽ നിന്ന് കരയിലേക്ക് ഇറങ്ങിയ മുതല ഒരു യുവാവിനെ ആക്രമിച്ചു. വഡോദരയിലെ രാജാരയിൽ താമസിക്കുന്ന അമിത് വാസവയെയാണ്(30) വല വീശി മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ മുതല കടിച്ച് ഒർസാങ് നദിയിലേക്ക് വലിച്ചുകൊണ്ടുപോയത്. മുതലയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അമിത് കാൽ തെറ്റി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഈ സംഭവം വലിയ പ്രതിസന്ധിസൃഷ്ടിച്ചിട്ടുണ്ട്. കനത്ത മഴയിൽ ജില്ലയിൽ ഇതുവരെ 28 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 5000ത്തിലേറെ പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍നിന്ന് 1200ഓളം പേരെയും ദുരന്തനിവാരണ സേന രക്ഷിച്ചു.