Banner Ads

വാഹനാപകടത്തിൽ പരിക്കേറ്റ ; നടൻ ഷൈടോം ചാക്കോയെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂ‍ർ: വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി.ഷൈനിന് സംഭവിച്ചിരിക്കുന്ന പരിക്ക് ഗുരുതരമല്ല എന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഷൈനിൻ്റെ പിതാവ് ചാക്കോയുടെ പൊതുദർശനം ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ മുണ്ടൂരിലെ വസതിയിൽ നടന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂർ മുണ്ടൂർ കർമലൻ പള്ളിയിലാണ് നടക്കും .