
മലപ്പുറം : ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാൻ നടക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെ രാവിലെ 8.30 ഓടെയാണ് സംഭവമുണ്ടായത്. വള്ളിക്കുന്ന് പരുത്തിക്കാട് ജുമാ മസ്തിദിന് സമീപം കള്ളിയിൽ മുഹമ്മദ് കുട്ടി (82) യാണ് മരിച്ചത്.
വെളിമുക്ക് ക്രസന്റ് ബോർഡിംഗ് മദ്രസയിലെ ജോലിക്കാരനാണ് മുഹമ്മദ് കുട്ടി, ജോലിസ്ഥലത്തേക്ക് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഇദ്ദേഹം പരുത്തിക്കാട് ബസ് സ്റ്റോപ്പിലെത്തും മുമ്ബേ മുഹമ്മദ് കുട്ടിക്ക് നെഞ്ച് വേദന അനുഭപ്പെടുകയായിരുന്നു.വിവരം ഭാര്യയെ ഫോണിൽ അറിയിച്ചെങ്കിലും ഉടൻ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു.
തുടർന്ന് നാട്ടുകാർ മുഹമ്മദ് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ആയിഷ ബീവി. മക്കൾ: മുഹ്സിൻ, ആബിദ്, മുഹ്സിന. മരുമക്കൾ ഫൈസൻ മൂന്നിയൂർ ആലിൻ ചുവട്, ജുമാന, ഷാന, സഹോദരങ്ങൾ ബീരാൻ കുട്ടി, ഹസൻ, നഫീസ, ഹലീമ, സഫിയ