മുംബൈ: 2001 മേയ് നാലിനാണ് ഗോള്‍ഡൻ ക്രൗണ്‍ ഹോട്ടല്‍ മുംബൈയിലെ ഉടമസ്ഥൻ ജയ ഷെട്ടി ഹോട്ടലിന്റെ ഒന്നാം നിലയില്‍ വെച്ച് കൊല്ലപ്പെടുന്നത്. പണം ആവശ്യപ്പെട്ട് ഛോട്ടാ രാജന്റെ സംഘാംഗമായ ഹേമന്ദ് പൂജാരി ജയ ഷെട്ടിയെ ബന്ധപ്പെട്ടിരുന്നു.എങ്കിലും മറ്റു കേസുകളുള്ളതിനാല്‍ ഛോട്ടാരാജന് ജയിലില്‍ തുടരേണ്ടി വരും. ജസ്റ്റിസ് രേവതി മൊഹിതെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്.മാധ്യമപ്രവർത്തകൻ ജെ. ഡേയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലില്‍ കഴിയുകയാണ് ഛോട്ടാ രാജൻ.എന്നാൽ കഴിഞ്ഞ മെയ് മാസത്തിലാണ്കേസില് പ്രത്യേക കോടതി ഛോട്ടാ രാജന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. 2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചാണ് അറസ്റ്റിലായത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ എഴുപതോളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെയുള്ളത്.