
കാസർകോട് : കാസർകോട് ദേശീയപാത 66-ൽ ക്രെയിൻ പൊട്ടിവീണ് രണ്ട് പേർ മരിച്ചു. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ക്രെയിനാണ് അപകടത്തിൽപ്പെട്ടത്.
ദേശീയപാതയിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് ക്രെയിൻ പൊട്ടിവീണത്. അക്ഷയ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.