Banner Ads

ഇറാനെ ആക്രമിച്ച ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ രണ്ട് വനിതാ പൈലറ്റുമാർ

വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്ന മുഖം വ്യക്തമാകാത്ത ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് സേന പുറത്തുവിട്ടത്.കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ പ്രതിരോധ സേന ഐഡിഎഫ് ആണ് എക്‌സില്‍ പൈലറ്റുമാരുടെ ചിത്രങ്ങളടക്കം പങ്കുവച്ചത്.

വിമാനങ്ങളില്‍ രണ്ടെണ്ണമാണ് വനിതകള്‍ നിയന്ത്രിച്ചത്. കൂടാതെ ഇസ്രയേല്‍ ജനതയുടെ സംരക്ഷണത്തിനായി ഞങ്ങള്‍ എന്ത് ചെയ്യാനും തയ്യാറാണെന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.എഫ്-35ഐ ജെറ്റുകള്‍ ഉള്‍പ്പെടെ 100 വിമാനങ്ങളാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേല്‍ ഉപയോഗിച്ചത്.

മാസങ്ങളായി തുടരുന്ന ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു.പത്ത് സെക്കന്‍ഡിനുള്ളില്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം അഞ്ചിലധികം വലിയ സ്‌ഫോടനങ്ങള്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *