Banner Ads

തിരുവല്ലയിൽ ബൈക്കിടിച്ച് ട്യൂഷൻ വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം:ബൈക്കിടിച്ച് ട്യൂഷൻ വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക് ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ.നടപ്പാതയിലൂടെ നടന്നുപോയ പെൺകുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. രാവിലെ ട്യൂഷന് പോയ രണ്ടു പെൺകുട്ടികളെ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു.ടെക്നോപാർക്ക് ജീവനക്കാരനാണ് ബൈക്കോടിച്ചത്.

ഇയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടികളെ വാഹനം ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവവത്തിൽ മണ്ണന്തല പോലീസ് കേസെടുത്തു. ബൈക്ക് യാത്രികന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tag