Banner Ads

ട്രംപും മെലാനിയയും ലണ്ടനിലെത്തി; രണ്ടു ദിവസത്തെ യുകെ സന്ദർശനത്തിന് തുടക്കം.

ലണ്ടൻ: രണ്ട് ദിവസത്തെ യുകെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പത്നി മെലാനിയയും ലണ്ടനിലെത്തി. ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ഈ സന്ദർശനം.ഇന്ന് വിൻഡ്‌സർ കാസിലിൽ ചാൾസ് രാജാവും രാജ്ഞി കമീലയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

നാളെ യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായും ചർച്ചകൾ നിശ്ചയിച്ചിട്ടുണ്ട്. എയർഫോഴ്സ് വൺ വിമാനം സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ ഇറങ്ങിയ ട്രംപിന് രാജകീയ സ്വീകരണമാണ് ഒരുക്കിയത്. യുകെയിലെ യുഎസ് അംബാസഡർ വാറൻ സ്റ്റീഫൻസും രാജാവിന്റെ പ്രതിനിധിയായ വിസ്കൗണ്ട് ഹെൻറി ഹുഡും ചേർന്ന് ട്രംപിനെ സ്വീകരിച്ചു.ട്രംപിന്റെ സന്ദർശനത്തിനെതിരെ ലണ്ടനിൽ പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.