Banner Ads

കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം ഡ്രൈവറുടെ അനാസ്ഥ മൂലമല്ലെന്ന് ഗതാഗത മന്ത്രി കെ.ബി.

തിരുവനന്തപുരം:ഒരു മോട്ടോർ സൈക്കിള്‍ യാത്രികനെ രക്ഷിക്കുന്നതിനായി വാഹനം വെട്ടിച്ചപ്പോള്‍ പരമാവധി ബ്രേക്ക് ചെയ്തിട്ടും വണ്ടി തെന്നി പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.കെ.എസ്.ആർ.ടി.സി. ബസ് അപകടങ്ങളില്‍ കേരളത്തില്‍ ശരാശരി ഒമ്ബത് മരണങ്ങള്‍ വരെ സംഭവിച്ചിരുന്നിടത്ത് മദ്യപിച്ച്‌ വണ്ടിയോടിക്കരുതെന്ന നിയമം കർശനമാക്കിയതോടെ അപകടമരണങ്ങള്‍ കുറഞ്ഞതായി മന്ത്രി പറഞ്ഞു.

ഒരാഴ്ചയില്‍ 48-50 വരെ അപകടങ്ങളായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. അത് കുറഞ്ഞ് 28 ലേക്ക് വന്നു.തിരുവമ്ബാടിയില്‍ സംഭവിച്ചത് കുറ്റകൃത്യമല്ലെന്നും മറിച്ച്‌ നേരെകൊണ്ടുപോയി ഇടിക്കുന്ന സംഭവങ്ങളുണ്ടെന്നും നടപടി എടുത്തില്ലെങ്കില്‍ നടത്തികൊണ്ടുപോകാൻ സാധിക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഡ്രൈവർക്കും കണ്ടക്ടർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.വട്ടം ചാടിയതൊന്നുമല്ലല്ലോ. കൊണ്ടിടിച്ച ആളുടെ മേല്‍ ഒരു ഫൈനും ചുമത്തണ്ടെന്ന് പറഞ്ഞാല്‍ അത് പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *