Banner Ads

യാത്രക്കാരനെന്ന പേരിൽ അധികൃതരെ ഫോൺ വിളിച്ച് ഗതാഗതമന്ത്രി ; കൺട്രോൾ റൂമിൽ നിന്ന് പ്രതികരണമില്ല കൺട്രോൾ റൂം, കണ്ടക്ടർമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുര0:സ്വയം ഒരു യാത്രക്കാരനായി ഭാവിച്ച് കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിലേക്കും കണ്ടക്ടർമാരെയും വിളിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. യാത്രക്കാർക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനായിരുന്നു മന്ത്രിയുടെ ഈ നീക്കം.കൺട്രോൾ റൂമിൽ വിളിച്ചാൽ അധികൃതർ പ്രതികരിക്കുന്നില്ലെന്നും, കൃത്യമായ മറുപടി യാത്രക്കാർക്ക് നൽകുന്നില്ല എന്നുമുള്ള വ്യാപക പരാതികൾ നിലനിൽക്കുന്നതിനിടെയാണ് മന്ത്രിയുടെ നീക്കം.

യാത്രക്കാരനെന്ന പേരിൽ മന്ത്രി വിളിച്ചപ്പോൾ കൺട്രോൾ റൂം അധികൃതർ കൃത്യമായ മറുപടി നൽകാതെ ജനങ്ങൾക്ക് ബുദ്ധിമുട്ടെന്ന് സ്വയം മനസിലാക്കി മന്ത്രി കർശന നടപടി സ്വീകരിച്ചത്.നാല് വനിതാ കണ്ടക്ടർമാരടക്കം ഒൻപത് കണ്ടക്ടർമാരെ സ്ഥലം മാറ്റി.മറ്റ് ജില്ലകളിലെ ഡിപ്പോയിലേക്ക് ഉൾപ്പെടെയാണ് ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്

.കെഎസ്ആർടിസി സി എം ഡി അടക്കമുള്ളവരുടെ യോഗത്തിൽ കൺട്രോൾ റൂമിനെതിരെ വ്യാപക പരാതികളാണ് ഉയർന്നത്. മന്ത്രിയുടെ ഓഫീസിലേയ്ക്കും സിഎംഡിയുടെ ഓഫീസിലേക്കും സമൂഹമാധ്യമങ്ങളിലടക്കം കൺട്രോൾ റൂമിനെതിരെ വ്യാപക പരാതികളാണ് ഉയർന്നു വന്നിരുന്നത്