Banner Ads

കണിച്ചാറിൽ ബസ്സിടിച്ച്; കാൽനട യാത്രക്കാരൻ മരിച്ചു

കണ്ണൂർ : കണ്ണൂർ കണിച്ചാറിൽ ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. ആറളം ഫാം ഒൻപതാം ബ്ലോക്കിലെ താമസക്കാരനായ കൈമൻ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.

തലശ്ശേരി -കൊട്ടിയൂർ റൂട്ടിലോടുന്ന ‘സിയാ മോൾ’ എന്ന ബസ് കൈമനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ ബസ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തു.