മൂന്നാറില്‍ സഞ്ചാരികള്‍ക്ക് നേരേയുള്ള ആക്രമണം പതിവാകുന്നു.കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ നിസ്സാരകാര്യങ്ങളെച്ചൊല്ലി വാക്കുതർക്കം ഉണ്ടാക്കുകയും പിന്നീട് സംഘംചേർന്ന് ആക്രമിക്കുകയുമാണ് ഇപ്പോൾ പതിവ്.
മഴക്കാലത്തെ ദീർഘമായ ഇടവേളയ്ക്കുശേഷം മേഖലയില്‍ സഞ്ചാരികള്‍ വന്നുതുടങ്ങിയിരുന്നു. എന്നാല്‍ തുടർച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ കാരണം പലരും കുടുംബസമേതം മൂന്നാറിലേക്ക് വിനോദയാത്ര ചെയ്യാൻ മടിക്കുകയാണ്.
ചെറിയൊരു വിഭാഗം സമൂഹവിരുദ്ധർ ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ മുഴുവൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.വൻ പ്രതിസന്ധി നേരിടുന്ന മൂന്നാറിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഇത്തരം സംഭവങ്ങള്‍ വൻ തിരിച്ചടിയാണ്.ഒരേദിവസം മൂന്നുസ്ഥലത്ത് സംഘർഷം
വ്യാഴാഴ്ച മൂന്നാർ ടൗണ്‍, മാട്ടുപ്പട്ടി, രാജമല അഞ്ചാംമൈല്‍ എന്നിവിടങ്ങളില്‍ സംഘർഷണ്ടായി. ശബ്ദത്തില്‍ പാട്ടുവെച്ചു എന്ന് നിസ്സാര കാരണത്താൽ ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ പത്തനംതിട്ട സ്വദേശികളുടെ ബസ് തടഞ്ഞ് ടൗണില്‍ വാക്കുതർക്കവും സങ്കർഷഅന്തരീക്ഷവും സൃഷ്ട്ടിച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർക്ക് നേരേ മോശമായി സംസാരിക്കുകയും അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കുകയുംചെയ്തു.