തിരുവനന്തപുരം:ആശാ വർക്കർ പ്രവർത്തകർക്ക് നല്ലത് സംഭവിച്ചേ മതിയാകൂ,കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്നു രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ ആശാപ്രവർത്തകരുടെ സമരപന്തലിൽ മുന്നിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.സുരേഷ് ഗോപിയുടെ പ്രതികരണം.ആശാ പ്രവർത്തകരുടെ വിഷമങ്ങളും അവർക്ക് പറയാനുള്ളതും നേരിട്ട് കേട്ടു.
അക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ള അധികൃതരെ ധരിപ്പിച്ചു. അതിൻ്റെ ഫലം നേരിയ തോതിൽ ലഭിച്ചു തുടങ്ങി. ആശമാരുടെ സമര സ്ഥലത്ത് വന്നത് പാർട്ടിക്കാരനൊ കേന്ദ്രമന്ത്രിയൊ ആയിട്ടില്ല.സാധാരണ ആക്ടിവിസ്റ്റ് എന്ന നിലയിലാണ് വന്നത്. സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയാൻ താൽപ്പര്യമില്ല. ആശമാർക്ക് നല്ലത് സംഭവിക്കണമെന്നും അതിന് ആലോചിച്ച് പരിഹാരം കാണണം.