Banner Ads

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിലെ സമയപരിധി വെട്ടിക്കുറച്ചു; പുതിയ മാറ്റം ഇന്ന് മുതല്‍

ഡല്‍ഹി :120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്. അതായത് ഇനി മുതല്‍ 60 ദിവസം യാത്രാ തീയതി ഒഴികെ മുമ്ബ് വരെ മാത്രമേ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാൻ സാധിക്കുകയുള്ളൂ.ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യൻ റെയില്‍വേയുടെ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍.4 മാസം മുമ്ബ് ബുക്ക് ചെയ്ത ശേഷം യാത്ര അടുക്കുമ്ബോള്‍ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തില്‍ മാറ്റം വരുത്തുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.60 ദിവസമെന്ന സമയ പരിധി വരുമ്ബോള്‍ യാത്രകള്‍ കൃത്യമായി ക്രമീകരിക്കാനാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

ട്രെയിനുകളുടെ സമയക്രമത്തില്‍ അടക്കം വരുന്ന മാറ്റങ്ങള്‍ ടിക്കറ്റെടുത്തവരെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങള്‍ ഒഴിവാക്കാനാകുമെന്നും റെയില്‍വേ അറിയിച്ചിരുന്നു.അതേസമയം, വിദേശ വിനോദ സഞ്ചാരികള്‍ക്ക് 365 ദിവസം മുമ്ബ് ടിക്കറ്റെടുക്കാമെന്ന നിയമം മാറ്റങ്ങളില്ലാതെ തുടരും.മുൻകൂർ ബുക്കിംഗ് നിയമങ്ങളുള്ള ഗോമതി എക്‌സ്പ്രസ്, താജ് എക്‌സ്‌പ്രസ്, തുടങ്ങിയ ചില ഡേടൈം എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും നിലവിൽ വന്ന പുതിയ മാറ്റങ്ങള്‍ ബാധകമല്ലെന്ന് റെയില്‍വേ അറിയിച്ചിരുന്നു.കൂടതെ യാത്രക്കാരെ സഹായിക്കാനാണ് പുതിയ മാറ്റങ്ങളെന്നാണ് റെയില്‍വേയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *