Banner Ads

ചീരാലിൽ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തിയ പുലി പിടിയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ നാട്ടിലിറങ്ങിയ പുലിയെ പിടികൂടി.നമ്ബ്യാർകുന്ന് ശ്മശാനത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കൂട്ടിലായത് .ഇന്നു രാവിലെ പാൽ അളവുകേന്ദ്രത്തിലേക്കു പോയ ക്ഷീര കർഷകരാണ് കൂട്ടിൽ അകപ്പെട്ട നിലയിൽ പുലിയെ ആദ്യം കണ്ടെടുത്തത്.

സ്ഥലത്തെത്തിയ വനസേന പുലിയെ രാവിലെ എട്ടരയോടെ ബത്തേരി ആർആർടി കര്യാലയ വളപ്പിലേക്ക് മാറ്റി. പുലിയെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഉൾപ്പെടുന്ന സംഘം നിരീക്ഷിച്ചുവരികയാണ്. പുലിയുടെ ദേഹത്ത് പരിക്കുകൾ ഉണ്ടെന്നാണ് സൂചന.രണ്ട് മാസത്തോളമായി ജനവാസകേന്ദ്രങ്ങളിൽ ചുറ്റിത്തിരിയുന്ന പുലി കൂട്ടിലായത് ജനങ്ങൾക്കും വനസേനയ്ക്കും ആശ്വാസമായി പശവും ആടും ഉൾപ്പെടെ 12 വളർത്തുജീവികളെയാണ് ഇതിനകം പുലി വകവരുത്തിയത്.

പുലിയ പിടിക്കുന്നതിന് നാല് കൂടുകളാണ് വനസേന സ്ഥാപിച്ചത്. ഇതിലൊന്ന് നമ്ബ്യാർകുന്നിനു കുറച്ചകലെ പൂളക്കുണ്ടിൽ തമിഴ്നാട് വനസേന വച്ചതാണ്.തമിഴ്നാട്ടിലെ നീലഗിരി ജില്ലയുമായി അതിരുപങ്കിടുന്നതാണ് നമ്‌ബ്യാർകുന്നു. അടുത്തുള്ള പ്രദേശങ്ങളും പുലിയുടെ ദേഹത്ത് പരിക്കുകൾ സ്ഥിരീകരിച്ചാൽ ആവശ്യമായ ചികിത്സ നൽകി സുഖപ്പെടുത്തിയശേഷം ഉൾവനത്തിൽ തുറന്നുവിടുമോ അതോ മൃഗശാലയിലേക്ക് മാറ്റുമോ എന്നതിൽ വ്യക്തതയായില്ല. പുലിയെ മൃഗശാലയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നാണ് ചീരാലിലും സമീപങ്ങളിലുള്ള ജനങ്ങളുടെ അഭിപ്രായം.