Banner Ads

തൃശൂർ പൂരം മുടങ്ങിയ സംഭവം ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : തൃശൂർ പൂരം മുടങ്ങിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ് നിയമസഭാ കക്ഷി ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പരിചയസമ്പന്നനായ രാഷ്ട്രീയക്കാരൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ കേരളത്തിലെ വിവിധ വിഷയങ്ങളിൽ പ്രത്യേകിച്ച് മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുഞ്ഞാലിക്കുട്ടി വാചാലനായിട്ടുണ്ട്. എട്ട് തവണ കേരള നിയമസഭയിലും രണ്ട് തവണ മലപ്പുറത്ത് നിന്നും പാർലമെന്റ് അംഗമായും കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം നാല് പതിറ്റാണ്ടിലേറെ നീണ്ടതാണ്.

വ്യവസായം, ഐടി, സാമൂഹ്യക്ഷേമം തുടങ്ങി വിവിധ വകുപ്പുകൾ വഹിച്ചിട്ടുണ്ട്. പോലീസ് കലക്കിയെന്ന ആരോപണം പോലീസിലെ തന്നെ വേറൊരു ഏജൻസിയായ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ട് കാര്യമില്ല. ഇതിന്‍റെ സത്യം ജനങ്ങള്‍ക്ക് അറിയണം. അൻവർ മാത്രമല്ല, വി.എസ്. സുനില്‍കുമാർ ഉൾപ്പെടെ ഭരണകക്ഷി നേതാക്കള്‍ ഈ ആരോപണം ആവർത്തിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അത് ഗൗരവമുള്ള കാര്യം തന്നെയാണ്.  പോലീസിന്‍റെ അന്വേഷണം സ്വീകാര്യമല്ല.  ഒരു എ.ഡി.ജി.പി ഈ വിഷയത്തിൽ ഇടപെട്ടില്ല എന്ന് മാത്രമല്ല, പോലീസ് സംവിധാനത്തിനാണ് അവിടെ പരാജയം സംഭവിച്ചിരിക്കുന്നത്.  പ്രതിപക്ഷം ഇതിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ക്യാമ്പയിൻ നടത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *