Banner Ads

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം;സ്ത്രീകള്‍ അടക്കമുള്ളവർ പ്രതികൾ

തിരുവനന്തപുരം:ഒക്ടോബര് 13ന് രാവിലെ മോഷണം നടന്നതായാണ് വിവരം. ഹരിയാനയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷണ സംഘത്തിന്റെ തലവനെന്നു കരുതുന്ന ഗണേശ് ഇന്ത്യയില് ജനിച്ച്‌ ഓസ്ട്രേലിയന് പൗരത്വം നേടിയ ആളാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഏറെക്കാലമായി ഇയാള്‍ ഹരിയാനയില്‍ സ്ഥിരതാമസക്കാരനാണ്.

ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന അമൂല്യ പുരുവസ്തു ശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളിയാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിലെ അതീവ സുരക്ഷ ഭേദിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. മോഷണത്തിന്റെ പശ്ചാത്തലത്തില്‍, ലോകത്തിലെ ഏറ്റവും സമ്ബന്നമായ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നായ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പ്രതികളെ ഡല്‍ഹിയില്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു. ഇവരെ ഇന്ന് ഉച്ചയോടെ വിമാന മാർഗം കേരളത്തിലെത്തിക്കും.അതേസമയം, നിവേദ്യ ഉരുളി മോഷ്ടിച്ചതല്ലെന്നാണ് പൊലീസിന്റെ പിടിയിലായ ഗണേശ് മൊഴി നല്‍കിയത്. ഉരുളി ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്നും ഇതു പുറത്തേക്ക് കൊണ്ടു പുകുന്നത് ആരും തടഞ്ഞില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *