മണർകാട് :മണർകാട് കവലയ്ക്ക് സമീപമുള്ള ബാറിന് മുന്നിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാന്ത്രപറമ്പിൽ വേലായുധന്റെ മകൻ എംപി മഹേഷ്( 41) മരിച്ചത് വൈകിട്ട് 3. 30 ഓടുകൂടി യുവാവിനെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു തുടർന്ന് മണർകാട് ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അവിവാഹിതനാണ് മണർകാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി