കുറ്റ്യാടി: കുറ്റ്യാടി-പക്രന്തളം ചുരം റോഡില്‍ ഓടുന്നതിനിടെ കക്കട്ടില്‍ അരൂർ സ്വദേശി രാഹുലിന്റെ ട്രാവലർനാണു തീ പിടിച്ചത്.വളയത്തുനിന്ന് വയനാട്ടിലേക്കു പോയ പത്തംഗ സംഘം സഞ്ചരിച്ച കെ.എല്‍ 58 എഫ് 8820 നമ്ബർ ട്രാവലറിനാണ് നാലാം വളവില്‍ തീപിടിച്ചത്.വണ്ടിക്കുള്ളിൽ 10 യാത്രക്കാർ ഉണ്ടായിരുന്നു.
പുക ഉയരുന്നതുകണ്ട് ഡ്രൈവർ പെട്ടെന്ന് വണ്ടി നിർത്തിയതോടെ പത്ത് യാത്രക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. അപ്പോഴേക്കും വാഹനം മുഴുവൻ തീ വ്യാപിച്ചിരുന്നു. യാത്രക്കാർ അറിയിച്ച പ്രകാരം നാദാപുരത്തുനിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു ഇരുമ്ബൊഴികെ മറ്റെല്ലാം പൂർണമായ കത്തി നശിച്ചു.
സംഭവത്തെ തുടർന്ന് ചുരം റൂട്ടില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അസി. സ്റ്റേഷൻ ഓഫിസർ കെ. സൂരജ് കുമാറിന്റെ നേതൃത്വത്തില്‍ ഫയർ ഓഫിസർമാരായ ഐ. ഉണ്ണികൃഷ്ണൻ, എസ്.ടി. സുധീപ്, കെ. ദില്‍റാസ്, എ.കെ. ഷിഗിൻ ചന്ദ്രൻ, എം. സജീഷ്, കെ.എം. ലിനീഷ്കുമാർ എന്നിവർ ചേർന്നാണ് തീയണച്ചത്. തൊട്ടില്‍പാലം പൊലീസും സ്ഥലത്തെത്തിയിരുന്നു