
വിശാഖപട്ടണം:കഴിഞ്ഞ ദിവസം കടലില്‍ തിരമാലകള്‍ ശക്തിയായി ഉയർന്നിരുന്നു , അതിനു പിന്നാലെയാണ് ഇപ്പോള്‍ കടല്‍ ഉള്‍വലിഞ്ഞത്.ആർ കെ ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു . 200 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞുവെന്നാണ് റിപ്പോർട്ടുകള്‍.കടല്‍ ഉള്‍വലിഞ്ഞ തീരത്ത് കല്ലുകള്‍ ഒഴുകിനടക്കുന്നത് കാണാം. കാർത്തിക പൗർണ്ണമി കഴിഞ്ഞപ്പോഴും കടല്‍ ഇത്തരത്തില്‍ ഉള്‍വലിഞ്ഞിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്.
ബീച്ചില്‍ എത്തിയ വിനോദസഞ്ചാരികള്‍ ഇതിന്റെ ചിത്രങ്ങള്‍ എടുക്കുന്ന തിരക്കിലാണ്. ഇത്തരം സാഹചര്യങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും.പൗർണ്ണമിയിലും അമാവാസിയിലും ഇത് സാധാരണമാണ് എന്നാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റമാകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ചീഫ് സയൻ്റിസ്റ്റ് വിവിഎസ്‌എസ് ശർമ പറയുന്നത്. കടലില്‍ മാറ്റങ്ങളുണ്ടാകുമ്ബോള്‍ സന്ദർശകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറയുന്നു