Banner Ads

അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമം; ആറ്റിങ്ങലിൽ 17 വയസ്സുകാരി ജീവനൊടുക്കി.

തിരുവനന്തപുരം: ആറ്റിങ്ങലിൽ 17 വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമമാണ് മരണകാരണം. ആറ്റിങ്ങൽ ഇടക്കോട് മങ്കാട്ടുമൂല ചൂളയിൽ ‘കീർത്തന’ത്തിൽ വേണ്ട സുനിത ദമ്ബതികളുടെ മകൾ കീർത്തനയെ വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി എത്തിയ അച്ഛനാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഒന്നാം വർഷ പോളിടെക്നിക് വിദ്യാർത്ഥിനിയാണ് മരണപ്പെട്ട കീർത്തന.മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്