Banner Ads

വിദ്യാർത്ഥിയെ അടിച്ച സംഭവം; കുണ്ടംകുഴി സ്കൂളിലെ ഹെഡ്മാസ്റ്റർക്കെതിരെ കേസ്

കാസർഗോഡ്:വിദ്യാർഥിയെ അടിച്ച സംഭവത്തിൽ കുണ്ടംകുഴി സ്കൂളിലെ ഹെഡ്മാസ്റ്റർ എം. അശോകനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിലെ അസംബ്ലിക്കിടെയാണ് പത്താം ക്ലാസുകാരനായ വിദ്യാർത്ഥിയെ ഹെഡ്മാസ്റ്റർ കരണത്തടിച്ചത്. മർദ്ദനത്തിൽ കുട്ടിയുടെ കർണപടം പൊട്ടിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും.