
ഹൈദരാബാദ് : രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ദി ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിൻ്റെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2025 നവംബർ 7-ന് തിയേറ്ററുകളിൽ എത്തും. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ പ്രണയകഥ അവതരിപ്പിക്കുന്നത് പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ്.
ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എൻ്റർടൈൻമെൻ്റും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയുമാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.