കണ്ണൂർ: പത്രപ്രവർത്തകനെ അക്രമിച്ചവർക്കെതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപെട്ടിരുന്നു ഇതിനു തൊട്ട് പിന്നാലെയായിരുന്നു നടപടി. ഒരു സീനിയർ സിവില്‍ പോലീസ് ഓഫീസറെയും നാല് സിവില്‍ പോലീസ് ഓഫീസർമാരെയും സ്ഥലം മാറ്റി. മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷം നടന്നിരുന്നു.
റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ദേശാഭിമാനി ലേഖകൻ ശരത് മർദ്ദനമേറ്റെന്നായിരുന്നു പരാതി.പോലീസ് കാരണമില്ലാതെ പിടികൂടി ക്രൂരമായി മർദിച്ചെന്നായിരുന്നു പത്രപ്രവർത്തകന്റെ ആരോപണം.ദേശാഭിമാനി ലേഖകനെയും സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും പോലീസ് മർദിച്ചെന്ന പരാതിയിലാണ് നടപടി.
തിരിച്ചറിയല്‍ കാർഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെയാണ് പോലീസ് പെരുമാറിയതെന്നും. വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്ന് ശരത് ഫേസ്ബുക്കിലൂടെ അറിയിച്ചു.കോളേജ് തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. തുടർന്ന് നടന്ന പ്രകടനത്തിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് സംഘർഷമുണ്ടായത്. ഇതേ തുടർന്ന് സ്ഥലത്ത് പോലീസ് തമ്ബടിച്ചിരുന്നു.