കേരളത്തിൽ നിലവിലുള്ള വന്യജീവി സംരക്ഷണ നിയമയത്തിൽ മാറ്റം വരുത്തണം. വന്യജീവിഅക്രമണം തടയാൻ സംസ്ഥാനം നൽകിയ നിർദേശങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകണമെന്നും ഇപ്പോൾ അതിൻ്റെ ഉത്തരവാദിത്തം രാജ്യം ഭരിക്കുന്നവർക്കാണെന്നും മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും എം സ്വരാട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് യു ഡിഎഫ് പ്രചരണ വിഷയമാക്കുന്നതിലും അദ്ദേഹം പ്രതികരിച്ചു. തൃപ്പൂണിത്തുറയിൽ മതത്തെയും വിശ്വാസത്തെയും നിയമവിരുദ്ധമായി ഉപയോഗപ്പെടുത്തുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്.
നഗ്നമായ തിരഞ്ഞെടുപ്പ് നിയമ ലംഘനം ഉണ്ടായെന്നും ചില വാദങ്ങൾ പരിഗണിക്കാതെ ആയിരുന്നു ഹൈക്കോടതിവിധി എന്നും അദ്ദേഹം വ്യക്തമാക്കി.നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിൽ നേരത്തെ താൻ മത്സരിക്കുന്നില്ല എന്നതായിരുന്നു പ്രശ്നമെന്നും എന്നാൽ ഇപ്പോൾ താൻ മത്സരിക്കുന്നതാണ് യുഡിഎഫിന്റെപ്രശ്നം എന്നും യു ഡി എഫ് എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കണമെന്നും സ്വരാജ് പറഞ്ഞു