കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്,മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് നിസാർ ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിതാവ് നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ടൗൺ പോലീസ് അറിയിച്ചു.പൊക്കുന്ന് കളരിപ്പറമ്ബ് അബിനഹൗസിൽ കിണാശേരി പടപ്പറമ്‌ബ് ഹൗസിൽ പി.പി. മുഹമ്മദ് നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെ കുട്ടിയുടെ മാതാവ് ആയിഷ സുൽഫത്തിൻ്റെ കുറ്റിച്ചിറ വയലിലെ വീട്ടിലാണ് സംഭവം.ഇവരുടെ ആദ്യത്തെ കുഞ്ഞ് രണ്ടുവർഷം മുൻപ് മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ളപ്പോൾ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയായിരുന്നു മരണം. ഈ രണ്ടു സംഭവങ്ങളും ഭാര്യവീട്ടിൽ വച്ചാണ് നടന്നത്.തുടർന്നാണ് മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് നിസാർ പരാതി നൽകിയത്. ഇരുവരും കുറച്ചുകാലമായി അകന്നുകഴിയുകയാണ്.കളിച്ചുകൊണ്ടിരിക്കെ മുഹമ്മദ് ഇബാദിന്റെ തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങുകയായിരുന്നെന്നു പറയുന്നു. ഈ സമയം ആയിഷ ബാത്ത്റൂമിലായിരുന്നു.
ആയിഷയും സഹോദരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉടനെ കുട്ടിയെ കോട്ടപ്പറമ്‌ബ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റേ്‌മാട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.രണ്ടാഴ്ച മുമ്ബ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് കുട്ടിക്ക്‌പരിക്കേറ്റിരുന്നെന്നും അശ്രദ്ധയോടെയാണ് ഭാര്യാവീട്ടുകാർ കുഞ്ഞിനെ നോക്കിയിരുന്നതുമാണ് നിസാറിൻ്റെ ആരോപണം