Banner Ads

പത്ത് യുദ്ധക്കപ്പലുകളും മുപ്പതിലധികം വിമാനങ്ങളും: ചൈനയും റഷ്യയും സംയുക്ത സൈനികാഭ്യാസം തുടങ്ങി

ചൈനയും റഷ്യയും ജപ്പാൻ കടലിൽ സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ സൈനിക നീക്കം.

റഷ്യൻ തുറമുഖമായ വ്ലാഡിവോസ്റ്റോക്കിന് സമീപമുള്ള ജലാശയങ്ങളിലാണ് മൂന്ന് ദിവസത്തെ അഭ്യാസം നടക്കുന്നത്. സംയുക്തമായി അന്തർവാഹിനി വിരുദ്ധ, വ്യോമ പ്രതിരോധ മിസൈൽ വിരുദ്ധ പ്രവർത്തനങ്ങളും, സമുദ്ര പോരാട്ടങ്ങളും ഈ ദിവസങ്ങളിൽ ഇരു രാജ്യങ്ങളിലെയും സൈനികർ നടത്തുമെന്ന് ചൈനയുടെ ദേശീയ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.