ബംഗളൂരു: ഉച്ചഭക്ഷണത്തിനു ശേഷം വെള്ളത്തില്‍ കളിക്കുകയായിരുന്നു അശ്വിൻ. ഇതില്‍ പ്രകോപിതയായ ഹിന്ദി അധ്യാപിക അസ്മത്ത് അശ്വിന്റെ മുഖത്ത് വടികൊണ്ട് അടിച്ചുവെന്നാണ് പരാതി. സ്കൂള്‍ മുറ്റത്ത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കളിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാൻ അധ്യാപിക വടികൊണ്ട് അടിക്കുന്നതിനിടെ വിദ്യാർഥിയുടെ പല്ല് പൊട്ടി. ജയനഗറിലെ ഹോളി ക്രൈസ്റ്റ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാർഥി അശ്വിന്റെ പല്ലാണ് പൊട്ടിയത്.വിദ്യാർഥിയെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയനഗർ പൊലീസ് സ്‌റ്റേഷനില്‍ അശ്വിന്റെ പിതാവ് നല്‍കിയ പരാതിയില്‍ അധ്യാപിക അസ്മത്തിനെതിരെ കേസെടുത്തു.