Banner Ads

അധ്യാപക ദിനത്തില്‍ അധ്യാപകന് നേരെ മർദ്ദനം; രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കണ്ണൂർ: അധ്യാപക ദിനത്തില്‍ അധ്യാപകനെ വിദ്യാര്ധികൾ ചേർന്ന് മർദിച്ചു, സംഭവത്തിൽ കണ്ണൂർ പോലീസ് കേസെടുത്തു പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂള്‍ അധ്യാപകൻ സി.എച്ച്‌. ഫാസിലിനെ യാണ് വിദ്യാർത്ഥികൾ മർദിച്ചത്. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലീസാണ് കേസെടുത്തത്.

പരീക്ഷ നടക്കുന്ന സമയത്ത് ക്ലാസില്‍ കയറാതെ കുറച്ച്‌ കുട്ടികള്‍ വരാന്തയില്‍ ഇരിക്കുന്നത് കണ്ട അധ്യാപകൻ ഇവരോട് ക്ലാസില്‍ കയറാൻ ആവശ്യപ്പെട്ടു എന്നതായിരുന്നു കാരണം.വ്യാഴാഴ്ച രാവിലെ ഒമ്ബതുമണിയോടെയാണ് സംഭവം.

പരീക്ഷാഹാളില്‍ കയറിയിരുന്ന വിദ്യാർഥികളില്‍ ഒരാള്‍ എന്തോ ചവക്കുന്നത് കണ്ട് പുറത്ത് പോയി തുപ്പിവരാൻ അധ്യാപകൻ നിർദേശിച്ചു ഇതിൽ കോപിതനായ വിദ്യാർഥി അധ്യാപകനെ ചീത്തവിളിക്കുകയും കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തുകയും അധ്യാപകന്റെ ഷോള്‍ഡറിലും മുഖത്തും നെഞ്ചത്തും അടിക്കുകയും വയറില്‍ ചവിട്ടുകയും ചെയ്തു എന്നാണ് അധ്യാപകനാണ് നൽകിയ പരാതി. അടിച്ച വിദ്യാർഥിയെ സഹായിച്ചതിനാണ് രണ്ടാമത്തെ വിദ്യാർഥിക്കെതിരെ കേസെടുത്തതെന്നും ഓടിക്കൂടിയ അധ്യാപകരാണ് വിദ്യാർഥികളെ പിടിച്ചുമാറ്റിയതെന്നും അധ്യാപകൻ പ്രിൻസിപ്പലിന് നല്‍കിയ പരാതിയാണ് പൊലീസിന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *