Banner Ads

ക്രൂരതയുടെ പര്യായം: നായയെ മർദ്ദിച്ച യുവാവിനെതിരെ ഏറ്റുമാനൂർ പോലീസ് കേസെടുത്തു

കോട്ടയം :കോട്ടയം ഏറ്റുമാനൂരിൽ വളർത്തുനായയെ കെട്ടിത്തൂക്കി കറക്കി നിലത്തടിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്.തോമ എന്ന് വിളിക്കുന്ന ജിതിൻ രാജിനെതിരെയാണ് കേസെടുത്തത്.ഏറ്റുമാനൂർ 101 കവല ഭാഗത്ത് വച്ച് ജിതിൻ രാജ് അയാളുടെ വളർത്തുനായയെ തുടലിലിട്ട് പൊക്കിയെടുത്ത് വട്ടം കറക്കി നിലത്തടിച്ചു ആഞ്ഞു ചവിട്ടിയും അടിച്ചും ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു.

ഈ സംഭവത്തിന് WALKING EYE FOUNDATION FOR ANIMAL ADVOCACY എന്ന സംഘടന ഓൺലൈനായി ഏറ്റുമാനൂർ പോലീസിന് നൽകിയ പരാതിയിലാണ് പ്രതിക്കെതിരെ PCA ( പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് -1960) പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.പ്രതി ജിതിൻ രാജിനെതിരെ നാട്ടുകാർക്കും വീട്ടുകാർക്കും എതിരെ ആക്രമണം നടത്തുന്നു എന്ന പരാതിയിൽ 03-07- 2025 ൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തിരുന്നു. നിലവിൽ ഈ കേസിൽ പ്രതി റിമാൻഡിൽ ആണ്.