Banner Ads

സ്വർണപ്പാളി വിവാദം: ‘ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെ’ – ഉണ്ണികൃഷ്ണൻ പോറ്റി.

തിരുവനന്തപുരം:ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി പൂർണമായും നിഷേധിച്ചു. താൻ മാധ്യമങ്ങളോട് പറഞ്ഞത്, തനിക്ക് കൈമാറിയത് ചെമ്പ് പാളി ആയിരുന്നെന്നും ദേവസ്വം രേഖകളിൽ അപ്രകാരം തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.തനിക്ക് കൈമാറിയ ലെറ്ററിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

അതിനു മുകളിൽ സ്വർണമുണ്ടായിരുന്നോ എന്ന് തനിക്ക് അറിയില്ല, സ്വർണമുണ്ടായിരുന്നത് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ പാളി ഒരിക്കലും പ്രദർശന വസ്തു ആക്കിയിട്ടില്ല. നടൻ ജയറാമിന്റെ വീട്ടിൽ കൊണ്ടുപോയിട്ടില്ലെന്നും പോറ്റി കൂട്ടിച്ചേർത്തു.പാളിയിലെ പീഠം ഫിറ്റ്‌ ചെയ്യാൻ വാസുദേവൻ എന്നയാളെയാണ് ഏൽപ്പിച്ചിരുന്നത്.

വിവിഐപി എന്നൊരാളെയും താൻ അങ്ങോട്ട് കൊണ്ടുപോയിട്ടില്ല.താൻ ഏതെങ്കിലും തരത്തിൽ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ എന്നും പോറ്റി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ സഹകരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.