തിരൂർ: കഴിഞ്ഞദിവസം കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യാനായി ജയിലില്‍ കൊണ്ടുപോവുന്ന വഴി പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു.പശ്ചിമ ബംഗാള്‍ സ്വദേശിയായ അബ്ദുല്ല ഷെയ്ക്കാണ് (21) പൊലീസിനെ കബളിപ്പിച്ച് തിരൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്തേക്ക് ഓടി രക്ഷപ്പെട്ടത്.പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച വൈകീട്ടാണ് തിരൂർ പാൻബസാറില്‍നിന്ന് 2.285 ഗ്രാം കഞ്ചാവുമായി ഇരുവരും തിരൂർ പൊലീസിന്റെ പിടിയിലായത്.പ്രതിക്കായി തിരൂർ പൊലീസ് റെയില്‍വേ സ്റ്റേഷൻ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ ശക്തമാക്കി. കേസില്‍ അബ്ദുല്ല ഷെയ്ക്കിനൊപ്പം പശ്ചിമബംഗാള്‍ സ്വദേശിയായ ജഹുറല്‍ മോണ്ട്ലാലും (31) പിടിയിലായിരുന്നു. ഇരുവരെയും തിരൂർ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ഹാൻഡ് കഫില്‍നിന്ന് കൈ ഊരിയെടുത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു