
അഞ്ചാംമൈൽ: പ്ലസ് ടു വിദ്യാർഥിയായ യുവാവ് അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്കു ചാടിയ മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19)യാണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. കല്ലാർകുട്ടി ഡാമിൻ്റെ ഭാഗമായ മുണ്ടക്കൽ കടവ് ഭാഗത്താണ് അതുൽ ജിജി ജലാശയത്തിലേക്ക് ചാടിയത്.
മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ സ്വദേശി അതുൽ ജിജി (19) ആണ് മരിച്ചത്. അതുലിന് പ്ലസ് ടു പരീക്ഷയിലെ രണ്ട് വിഷയങ്ങൾ എഴുതിയെടുക്കാൻ സാധിച്ചിരുന്നില്ല. ഈ വിഷയങ്ങൾ പൂർത്തിയാക്കുന്നതിനായി അടിമാലിയിലെ ഒരു സ്വകാര്യ കോളേജിൽ പഠിക്കുകയായിരുന്നു അദ്ദേഹം.ഡാമിന് സമീപം ചൂണ്ടയിട്ടുകൊണ്ടിരുന്നവരാണ് സംഭവം ആദ്യം കണ്ടത്.
അതുൽ ഓടിയെത്തി ഡാമിലേക്ക് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.വലിയ ആഴമുള്ള സ്ഥലമായതിനാൽ ആർക്കും ഉടൻ ഇറങ്ങാൻ സാധിച്ചില്ല. പിന്നീട് അടിമാലി അഗ്‌നി രക്ഷാ സേനാംഗങ്ങൾ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്