
കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടേയും ആത്മഹത്യ; ഭർത്താവ് നോബിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മരണത്തിന് കാരണം ഭർത്താവിന്‍റെ പീഡനമെന്ന് കുറ്റപത്രത്തിൽ പറയുന്നു. നോബിയുടെ നിരന്തരമായ ഉപദ്രവമാണ് ഷൈനിയേയും മക്കളേയും ആത്മഹത്യയിലേക്ക് നയിച്ചത്.
ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയിട്ടും നോബി അവരെ പിന്തുടർന്ന് ഉപദ്രവിച്ചിരുന്നു. മരിക്കുന്നതിന്‍റെ തലേദിവസം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിൽ ഷൈനിയുടെയും നോബിയുടെയും മൊബൈൽ ഫോണുകൾ നിർണ്ണായക തെളിവുകളാണ്.
കൂടാതെ, നാൽപ്പതോളം ശാസ്ത്രീയ തെളിവുകളും രേഖകളും പോലീസ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കി. ഈ കേസിൽ 56 സാക്ഷികളുണ്ട്. ഷൈനിയുടെ മകനും ട്രെയിൻ ഓടിച്ച ലോക്കോപൈലറ്റും ഇതിൽ ഉൾപ്പെടുന്നു. സംഭവമുണ്ടായി 170-ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.