
ബാലാസോർ:ഒഡീഷയിൽ കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് എ.ബി.വി.പി. പ്രവർത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് അറസ്റ്റിലായവരിൽ ഒരാൾ. ഞായറാഴ്ച രാത്രിയാണ് ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്.
ബാലസോറിലെ എഫ്എം കോളേജിൽ ജൂലൈ 12നാണ് ക്യാംപസിൽ 20കാരിയായ വിദ്യാർത്ഥിനി തീ കൊളുത്തി ജീവനൊടുക്കിയത്. ഇതേ കോളേജിലെ വിദ്യാർത്ഥികളായ സുബ്റ സാംബിത് നായ്ക്, ജ്യോതി പ്രകാശ് ബിശ്വാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പ് ചുമത്തിയാണ് ഇവരെ രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് ഇത് മൊബൈലിൽ പകർത്തിയെന്ന് പൊലീസ് വിശദമാക്കുന്നത്. 20 കാരി പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത് ജ്യോതി പ്രകാശ് ബിശ്വാൾ ആയിരുന്നു.