കോഴിക്കോട്: വിദ്യാർത്ഥികൾ സമൂഹത്തോട്പ്രതിബദ്ധതയുള്ളവരായി വളരണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു, അവിടനല്ലൂർ എൻ എൻ കക്കാട് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച പുതിയ കെട്ടിടങ്ങളുടെ ഉൽഘാടനകർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി. നാടിനെയും അധ്യാപകരെയും ബന്ധങ്ങളെയും മനസ്സിലാക്കി കുട്ടികൾ പഠിക്കേണ്ടതുണ്ട് എന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 3.90 കോടി രൂപ ഉപയോഗപെടുത്തിയാണ് കെട്ടിടം നിർമിച്ചത് . കെ എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു.