
കൊച്ചി: സ്‌കൂൾ വിദ്യാർഥികളെ ബസ്സിലെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിച്ച് മുതിർന്ന യാത്രക്കാർക്ക് സൗകര്യമൊരുക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളോട് മോശമായി പെരുമാറിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.വിദ്യാർഥികളെ രണ്ടാം തരം പൗരന്മാരായി കാണരുത്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല, അത് കുട്ടികളുടെ അവകാശമാണ്.
വിദ്യാർഥികൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തണം, കുട്ടികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു.