കണ്ണൂർ:കണ്ണൂരിൽ തെരുവ് നായ ആക്രമണം നാലുവയസുകാരനു പരിക്ക്, ജെഫ്രിൻ എന്ന് പേരുള്ള നാല് വയസ്സുകാരനാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനടിൽ തെരുവുനായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു.കുട്ടി കരഞ്ഞപ്പോൾ വീട്ടുകാരോടിയെത്തി രക്ഷപ്പെടുത്തി.
യുകെയിൽ നിന്ന് അടുത്തിടെയാണ് എഫ്രിൻ മാതാപിതാക്കൾക്കൊപ്പം കായലോടുള്ള അമ്മ വീട്ടിൽ എത്തിയത്.ആക്രമിച്ച നായയെ നാട്ടുകാരും വീട്ടുകാരും ചേർന്ന് തല്ലിക്കൊന്നു എന്നാണ് റിപ്പോർട്ടുകൾ.കണ്ണൂരിൽ തെരുവുനായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംഭവം ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. നേരത്തെയും ഈ മേഖലയിൽ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.നിലവിൽ ജെഫ്രിനെ നായയിൽ നിന്നുംവലിച്ചുമാറ്റുകയായിരുന്നു.കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കൾ പറഞ്ഞു.