
പാലക്കാട്:ആലത്തൂർ: വെങ്ങന്നൂരിൽ 2 കിലോ കഞ്ചാവുമായി 24 വയസ്സുകാരൻ പിടിയിൽ. ആറാപ്പുഴ റോഡിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ദീപുവെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.വീട്ടുകാർ ഉപേക്ഷിച്ചതിനെത്തുടർന്ന് സ്വന്തമായി വരുമാനം കണ്ടെത്താനാണ് ഇയാൾ കഞ്ചാവ് വിൽപന തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.
താൻ താമസിക്കുന്ന ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് സൂക്ഷിക്കുകയും വിൽക്കുകയും ചെയ്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലത്തൂർ എസ്ഐ വിവേക് നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.